താനൂർ സബ് ജില്ല കരുതൽ മൊഡ്യൂൾ പ്രകാശനം പി പി ഷംസുദ്ദീൻ നിർവഹിച്ചു

താനൂർഅക്കാദമിക പ്രവർത്തന പാക്കേജിലൂടെ പ്രൈമറി കുട്ടികളിൽ അടിസ്ഥാനശേഷി വികസനത്തിനായി പൊതുസമൂഹത്തിന്റെ പിന്തുണയോടെ അധ്യാപകരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കരുതൽ അക്കാദമിക പരിപാടിക്ക് താനൂരിൽ തുടക്കമായി. കെഎസ്ടിഎയുടെ നേതൃത്വത്തിലാണ് പ്രത്യേക അക്കാദമിക പരിപാടി നടത്തുന്നത്. താനൂർ സബ്ജില്ലാതല ഉദ്ഘാടനം ചീരാൻകടപ്പുറം ജിഎൽപി സ്കൂളിൽ നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ പി അഷ്റഫ് അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ ജോ.സെക്രട്ടറി കെ സരിത പദ്ധതി വിശദീകരിച്ചു. ആശംസകൾ എഇഒ പി വി ശ്രീജ, ഹെഡ്മാസ്റ്റർ സൈനുദ്ദീൻ, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജി ജയപ്രകാശ് , വി ആർ ഗിരിധർ, കരുതൽ സബ്ജില്ലാ കോ – ഓർഡിനേറ്റർ പി എം അനിൽ, ഇ പത്മേഷ് എന്നിവർ സംസാരിച്ചു. കെ സി സജിത്ത് സ്വാഗതവും, രഞ്ജീഷ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇