ഹാലോവീൻ ആഘോഷങ്ങളുമായി ഹയാത്ത് റീജൻസി തിരുവനന്തപുരം

തിരുവനന്തപുരം, ഹാലോവീൻ നൈറ്റ് ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ഹയാത്ത് റീജൻസി തിരുവനന്തപുരം. ഒക്‌ടോബർ 28-ന് വൈകുന്നേരം 7 മണി മുതൽ രാത്രി 11 വരെ ഐവറി ക്ലബ്ബിലും 7 മണി മുതൽ രാത്രി 10:30 വരെ മലബാർ കഫേയിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹാലോവീൻ തീമിലുള്ള അലങ്കാരങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണം, സ്പെഷ്യൽ ഡ്രിങ്കുകൾ, ഫേസ്-പെയിന്റിംഗ് സെഷനുകൾ എന്നിവയാണ് പരിപാടിയുടെ മുഖ്യാകർഷണം. ഡാരിൽ ഗോൾബർട്ട് നയിക്കുന്ന സംഗീതനിശയും പരിപാടിയുടെ ഭാഗമായി നടക്കും. അതിഥികൾ ഹാലോവീനിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചുവേണം പാർട്ടിയിൽ പങ്കെടുക്കാൻ. ഏറ്റവും മികച്ച ഹാലോവീൻ വസ്ത്രം ധരിക്കുന്നവർക്ക് രസകരമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിസർവേഷനുകൾക്ക്: +91 62386 00493