ഈ സി കാർഗോ റേഡിയോ ഏഷ്യ ‘ന്യൂസ്‌ പേഴ്‌സൺ ഓഫ്‌ ദി ഇയറായി ശശി തരൂർ

ഈ സി കാർഗോ റേഡിയോ ഏഷ്യ ഒമ്പതാമത്‌ ‘ന്യൂസ്‌ പേഴ്‌സൺ ഓഫ്‌ ദി ഇയർ–-2022’ പുരസ്‌കാരം ശശി തരൂർ എംപിക്ക്‌ സമ്മാനിച്ചു. ഷാർജ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇ സി കാർഗോ മാനേജിങ്‌ ഡയറക്ടർ ജിഗിലേഷ് പോത്തൻ തരൂരിന്‌ പുരസ്‌കാരം സമ്മാനിച്ചു. സാമൂഹിക–-സാംസ്‌കാരിക മേഖലയിലെ മികവ്‌, എഴുത്തുകാരൻ, പൊതുപ്രവർത്തകൻ, വാഗ്മി എന്നി നിലകളിലുള്ള ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ്‌ പുരസ്‌കാരം. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ പരിഗണിച്ച്‌ തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽനിന്ന്‌ എറ്റവും കൂടുതൽ എസ്‌എംഎസ്‌ വേട്ടുകൾ ലഭിച്ച 3 പേരാണ്‌ രണ്ടാം റൗണ്ടിൽ മത്സരിച്ചത്‌. രണ്ടാം റൗണ്ടിൽ നടൻ ഇന്ദ്രൻസ്‌, ഗായിക നഞ്ചിയമ്മ എന്നിവരെ പിന്തള്ളി തരൂർ വിജയിയായി. മുൻ വർഷങ്ങളിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, മുഖ്യമന്ത്രി പിണാറായി വിജയൻ, കെ കെ ശൈലജ, പ്രളയകാലത്ത്‌ രക്ഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾ, പ്രളയബാധിതർക്ക്‌ കടയിലെ മുഴുവൻ വസ്‌ത്രങ്ങളും സൗജന്യമായി നൽകിയ നൗഷാദ്‌ തുടങ്ങിയവർ പുരസ്‌കാരത്തിന്‌ അർഹരായിരുന്നു. ജിസിസിയിലെ കാർഗോ-കൊറിയർ രംഗത്ത് മുൻനിരയിലുള്ള ഈസി കാർഗോ ജീവകാരുണ്യ-സാമൂഹ്യ സേവനമേഖലകളിൽ വർഷങ്ങളായി മികച്ചരീതിയിൽ ഇടപെടുന്ന സ്ഥാപനമാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇