ഫ്ലിപ്കാർട്ട് ‘ബിഗ് ബില്യൺ ഡെയ്സ്’ ക്ലിയർട്രിപ്പിലും

കൊച്ചി ഫ്ലിപ്കാർട്ടിന്റെ വാർഷിക മെഗാ വിപണന പരിപാടിയായ ‘ദ് ബിഗ് ബില്യൺ ഡെയ്സ്’ ഇത്തവണ ക്ലിയർട്രിപ്പിലും. ഒക്ടോബർ എട്ട് മുതൽ 15 വരെയാണ് ‘ദ് ബിഗ് ബില്യൺ ഡെയ്സ്’. ഉപഭോക്താക്കൾക്ക് മൂല്യവത്തും താങ്ങാനാവുന്നതുമായ നിരക്കിൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്തവണത്തെ ബിഗ് ബില്യൺ സെയിൽസ്. ആഭ്യന്തര വിമാന യാത്രകൾ 999 രുപ മുതൽ, വിദേശ യാത്രകൾ 5999 രൂപ മുതൽ, ആഭ്യന്തര ഹോട്ടൽ ബുക്കിങ്ങുകളിൽ 50 ശതമാനം വരെ ഇളവ് തുടങ്ങിയവ ലഭ്യമായിരിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പ്രധാനപ്പെട്ട ഓഫറുകൾ വിമാന നിരക്ക്: ആഭ്യന്തര യാത്രകൾ 999 രുപ മുതലും വിദേശ യാത്രകൾ 5999 രൂപ മുതലും

ഹോട്ടൽ: ആഭ്യന്തര ഹോട്ടലുകളിൽ 50 ശതമാനം വരെ ഇളവ്കുട്ടികൾക്ക് സൗജന്യ യാത്ര: ബുക്ക് ചെയ്യുന്ന ഓരോ 2 മുതിർന്നവർക്കുള്ള ടിക്കറ്റുകൾക്കും, പരിമിതമായ കാലയളവിൽ മാത്രം 1 ചൈൽഡ് ടിക്കറ്റ് സൗജന്യം (12-ൽ താഴെ) എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക്സിടി ഫ്ലെക്സ്മാക്സ്: വെറും 449 രൂപയ്ക്ക് നിങ്ങളുടെ ഫ്ലൈറ്റുകൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാംഹോട്ടൽ നിരക്ക്: ആഭ്യന്തര ഹോട്ടലുകളിലും ഇന്റർനാഷ്ണൽ 5 സ്റ്റാർ ഹോട്ടലുകളിലും 2499 രൂപ മുതൽ താമസംക്യാൻസൽ ഫോർ നോ റീസൺ: അധിക ചെലവില്ലാതെ ചെക്ക്-ഇൻ വരെ ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കുകയും 25000 രൂപ വരെ മുഴുവൻ റീഫണ്ട് നേടുകയും ചെയ്യുകആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ: ഈ പങ്കാളിത്തത്തിന് കീഴിൽ, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് സൗജന്യ സീറ്റുകൾ, ഭക്ഷണം, കൺവീനിയൻസ് ഫീസ് ഒഴിവാക്കൽ, ഫ്ലൈറ്റ് പരിഷ്‌ക്കരണം, റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഒരു രൂപയ്ക്ക് ലഭിക്കും.