മുസ്‌ലിം ലീഗിന്റേത് ആശയ പാപ്പരത്തം ഐ എൻ എൽ

തിരുരങ്ങാടി: ഫലസ്ഥീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ ആളുകളെ വിളിച്ച് കൂട്ടി ഇസ്റായേൽ സ്തുതി പാഠകനായ ശശി തരൂരിനെ കൊണ്ട് ഫലസ്തീൻ വിരുദ്ധ പ്രസംഗം നടത്തിച്ചത് മുസ്ലിം ലീഗിന്റെ ആശയ പാപ്പരത്തെത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ഐ എൻ എൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ പി ഇസ്മായീൽ . തരൂരിനെ തിരുത്താനുള്ള തന്റേടം പോലും ലീഗിനില്ലാതെ പോയി , ഇസ്മായീൽ പറഞ്ഞു. ഐ എൻ എൽ തിരൂരങ്ങാടി മേഖല ചെമ്മാട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇസ്മായീൽ. കെ പി അബൂബക്കർ ഹാജി അദ്യക്ഷത വഹിച്ചു. പ്രൊഫ കെ കെ മുഹമ്മദ്, സാലിഹ് മേടപ്പിൽ , പി ടി ബാവ ,ശംസീർ കരുവന്തുരുത്തി, റഷീദ് താന്നൂർ പ്രസംഗിച്ചു. കെ സി മൻസൂർ, എം ഹംസക്കുട്ടി, ജാഫർ മേടപ്പിൽ, കലാം ആലുങ്ങൽ, മേച്ചേരി സീതി ഹാജി, ശംസു പാലത്തിങ്ങൽ, മജീദ് തെന്നല പ്രകടനത്തിന് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇