തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുന്പ്‌ മരണപ്പെട്ടതുകൊണ്ട് മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഇതേത്തുടർന്നാണ് ഇപ്പോൾ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.തീ അണക്കാനുള്ള ശ്രമത്തിനിടെയാണ് ചാക്ക ഫയർ ഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരിച്ചത്. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി ഫയർ സർവ്വീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇