*🔴സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി മലയാളികൾ; ഫലം പ്രഖ്യാപിച്ചു*

*ന്യൂഡൽഹി:* 2022ൽ യു.പി.എ.സി നടത്തിയ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾ നേടി. ആദ്യ പത്തിൽ മൂന്ന് ആൺകുട്ടികളും ഇടംപിടിച്ചു.സിവിൽ സർവീസ് പരീക്ഷയിൽ മലയാളികളും ഇടംപിടിച്ചു. ആദ്യ പത്തിൽ മലയാളിയായ ഗഹന നവ്യ ജയിംസ് (ആറാം റാങ്ക്) ഇടംനേടി. കൂടാതെ, വി.എം ആര്യ (36-ാം റാങ്ക്), ചൈതന്യ അശ്വതി (37-ാം റാങ്ക് ), അനൂപ് ദാസ് (38-ാം റാങ്ക്), ഗൗതം രാജ് (63-ാം റാങ്ക്) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂർ സ്വദേശിയായ ഗഹന നവ്യ ജയിംസ് പാലാ സെന്‍റ് തോമസ് കോളജ് അധ്യാപകൻ ജയിംസ് തോമസിന്‍റെയും അധ്യാപിക ദീപ ജോർജിന്‍റെയും മകളാണ്. പാലാ അൽഫോൺസ കോളജിലും സെന്‍റ് തോമസ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്‍റ് തോമസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. രണ്ടാം പരിശ്രമത്തിലാണ് ആര്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ*

1. ഇഷിത കിഷോർ2. ഗരിന ലോഹ്യ3. ഉമ ഹാരതി എൻ.4. സ്മൃതി മിശ്ര5. മയൂർ ഹസാരിക6. ഗഹന നവ്യ ജയിംസ്7. വസീം അഹമ്മദ് ഭട്ട്8. അനിരുദ്ധ് യാദവ്9. കനിക ഗോയൽ10. രാഹുൽ ശ്രീവാസ്തവജനറൽ- 345, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) – 99, മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി)- 263, പട്ടിക ജാതി- 154, പട്ടിക വർഗം- 72 എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ. ജനറൽ- 89, ഇ.ഡബ്ല്യു.എസ് – 28, ഒ.ബി.സി- 52, പട്ടിക ജാതി- 5, പട്ടിക വർഗം- 4 എന്നിങ്ങനെ 178 പേരുടെ റിസർവ് ലിസ്റ്റും യു.പി.എ.സി തയാറാക്കിയിട്ടുണ്ട്.പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.