കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധനവ് പുന:പരിശോധിക്കണം: ലെന്‍സ്‌ഫെഡ്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
താനൂർ: സാധാരണക്കാരുടെ വീട് നിർമാണം ദുരിതത്തിലാക്കുന്ന തരത്തില്‍ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വന്‍തോതില്‍ വർധിപ്പിച്ചത് സർക്കാർ പുന:പരിശോധിക്കണമെന്ന് ലൈസന്‍സ്‌ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) തിരൂരങ്ങാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മറ്റുസംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്‌തമായി വീട് നിർമാണം കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വന്‍തോതില്‍ വർധിപ്പിച്ചത് സാധാരണക്കാരെയാണ് കാര്യമായി പ്രയാസത്തിലാക്കിയിരിക്കുന്നത്. ഫീസ് വർധനവ് പുന:പരിശോധിച്ച് അടിയന്തിര നടപടികളെടുക്കണമെന്നും ലെന്‍സ്‌ഫെഡ് സമ്മേളനം ആവശ്യപ്പെട്ടു.താനൂരില്‍ നടന്ന തിരൂരങ്ങാടി ഏരിയാ സമ്മേളനം താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് അമീർ പാതാരി മുഖ്യപ്രഭാഷണം നടത്തി. വി.എം. റിയാസ് അധ്യക്ഷത വഹിച്ചു. ടി. നഫ്‌സല്‍ബാബു, കെ. മുഹമ്മദ് ഇഖ്‌ബാല്‍, സനില്‍ നടുവത്ത്, കെ. അബ്‌ദുറഹ്‌മാന്‍, കെ.കെ. മുഹമ്മദ് അമീർ, എ. ജാഫറലി, ഗിരീഷ് തോട്ടത്തില്‍, ടി.പി. ഹർഷല്‍, അബ്‌ദുന്നാസർ കുറുപ്പത്ത്, പി.കെ. ഫൈസല്‍, എം.കെ. സലീം, പി. ഷിബില്‍, കെ.പി. അഷ്‌റഫ്, കെ. ഇല്ല്യാസ്, തുടങ്ങിയവർ പ്രസംഗിച്ചു. പുതിയഭാരവാഹികളായി വി.എം. റിയാസ്(പ്രസിഡന്റ്), ടി.പി. ഹർഷല്‍(സെക്രട്ടറി), കെ.പി. അഷ്‌റഫ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.