അനാഥക്കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം

പെരിന്തൽമണ്ണ :നിയോജകമണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ. നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയ അനാഥരായ നിർധന കുടുംബത്തിലെ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്നു.പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു ജനപ്രതിനിധിയുടെ(വാർഡ്/ബ്ലോക്ക്/ജില്ല) സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ പെരിന്തൽമണ്ണ എം.എൽ.എ. ഓഫീസിൽ നേരിട്ടോ തപാലിലോ mlapmna@gmail.com എന്ന ഇ-മെയിൽ വഴിയോ മേയ് 22-നകം ലഭിക്കണം.വിലാസം: കോ-ഓർഡിനേറ്റർ, അനാഥ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായപദ്ധതി, എം.എൽ.എ. ഓഫീസ്, ജൂബിലി ജങ്ഷൻ, പെരിന്തൽമണ്ണ, പിൻ-679322. ഫോൺ: 8086668285.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇