താനൂർ ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു! മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

താനൂർ ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.താനൂരിൽ സർവ്വകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നടുക്കിയ വലിയ ദുരന്തമാണ് താനൂരിൽ നടന്നത്. 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും, അഞ്ചുപേർ നീന്തി രക്ഷപ്പെടുകയും ചെയ്തു. അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. ബോട്ടുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ സാങ്കേതികവിദഗ്ദരെ ഉൾപ്പെടുത്തിയാണ് കമ്മീഷൻ രൂപീകരിക്കുക. ഇതോടൊപ്പം അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്. സംസ്ഥാനത്ത് ഇതിനുമുമ്പുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിലൊക്കെ അതുമായി ബന്ധപ്പെട്ടുള്ള കരുതൽ നടപടികൾ സ്വീകരിക്കുന്നതിന് പരിശോധനകൾ നടന്നിരുന്നു. ആ പരിശോധനകളുടെ ഭാഗമായി തയ്യാറാക്കിയ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതായിരുന്നു. ഇത്തരമൊരു സംഭവം ഇനിയും ഉണ്ടാകാതിരിക്കാനാവശ്യമായ കരുതൽ നമ്മൾ സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഈ കുടുംബങ്ങൾക്ക് ഉണ്ടായിട്ടുള്ളതെന്നും, ഈ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]