മുന്നേറ്റം’24  പരീക്ഷാ മുന്നൊരുക്കം

*തിരൂരങ്ങാടി: ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെമുന്നേറ്റം’24 വിജയഭേരി പദ്ധതിയുടെ ഭാഗമായി ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കൂരിയാട് ഓഡിറ്റോറിയത്തിൽ വെച്ച മോട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.പി.സുഹ്റാബി , കെ.ടി.മൊയ്തീൻ കുട്ടി, എൻ.എം അലി, എസ് ആർ ജി കൺവീനർ അബ്ദുന്നാസർ ചെമ്പയിൽ, എന്നിവർ സംസാരിച്ചു. ജില്ലാ വിജയഭേരി കോ-ഓഡിനേറ്റർ ടി. സലീം , മോട്ടിവേഷൻ ട്രെയിനർ നിസാം മൂന്നിയൂർ എന്നിവർ ക്ലാസുകൾ നയിച്ചു.ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടൻ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.ഫോട്ടോ : മുന്നൊരുക്കം പരിപാടിയുടെ ഉദ്ഘാടനം എസ് എം സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് നിർവഹിക്കുന്നു