ജില്ലാ കളക്ടർക്ക് പരാതി നൽകി

പരപ്പനങ്ങാടി: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട ചെട്ടിപ്പടി കുപ്പിവളവ് വെട്ടിക്കുത്തി ആയിശാബിക്കും 3 മക്കൾക്കുമായി സർക്കാറുകൾ നൽകുന്ന നഷ്ട പരിഹാരത്തുക ഭർത്താവ് സൈനുൽ ആബിദിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി. വർഷങ്ങളായി ആയിഷാബിയേയും മക്കളേയും തിരിഞ്ഞു നോക്കാത്ത ഭർത്താവ് സൈനുൽ ആബിദ് നഷ്ടപരിഹാരത്തുക തൻ്റെ കയ്യിൽ കിട്ടുന്നതിന് വേണ്ടി കള്ള സങ്കടക്കണ്ണീരുമായി സജീവമായി രംഗത്തുണ്ട്. ഭർത്താവ് ഉപേക്ഷിച്ചതു കൊണ്ട് തന്നെ ഒരു തുണിക്കടയിൽ ജോലി നോക്കിയായിരുന്നു ആയിഷാബി 5 മക്കളെ പോറ്റിയിരുന്നത്. വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആയിഷാബിയെയും മകളെയും കൊല്ലാൻ ശ്രമിച്ചതിനും സൈനുൽ ആബിദിനെതിരെ കേസുണ്ട്. നഷ്ടപരിഹാരത്തുക കിട്ടുന്നതിന് കപട സ്നേഹം നടിച്ച് രംഗത്ത് വന്ന സൈനുൽ ആബിദിൻ്റ പ്രവൃത്തി ദുരൂഹതയുണർത്തുന്നു. നഷ്ട പരിഹാരത്തുക ബാക്കിയുള്ള രണ്ട് മക്കളുടെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി അവർ മേജറായാൽ എടുക്കാവുന്ന തരത്തിൽ നിക്ഷേപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മക്കളെ സംരക്ഷിക്കാൻ സൈനുൽ ആബിദ് യോഗ്യനല്ലെന്നും ആയതിനാൽ കുട്ടികളെ സർക്കാർ ഇടപെട്ട് സുരക്ഷിത കേന്ദ്രങ്ങളിൽ വളർത്തി പഠിപ്പിക്കാൻ തയ്യാറാകണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇