ചെറുമുക്ക് ആമ്പൽ പാടത്തെ 2000 ഓളം പ്ലാസ്റ്റിക് ബോട്ടലുകൾ നീക്കം ചെയ്തു കൂട്ടായ്മ പ്രവർത്തകർ മാതൃകയയായി

തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നീക്കം ചെയ്തു ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ , ഏക്കറക്കണക്കിന് വ്യാപിച്ച് കിടക്കുന്ന ചെറുമുക്ക് ആമ്പൽ പാടത്തെ വയലിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടന്നിരുന്ന രണ്ടായിരത്തിൽ പരം പ്ലാസ്റ്റിക്ക് ബോട്ടിലുകൾ രാവിലെ ഏഴു മാണി മുതൽ രണ്ടു തോണികളിലായി പ്രവർത്തകർ ഇറങ്ങി വയലിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബോട്ടൽ ശേഖരിച്ചത്.ബൈജു പി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പ്ലാസ്റ്റിക് ബോട്ടലുകൾ തോണിയിൽ ഇറങ്ങി പൊങ്ങി കിടന്ന ബോട്ടലുകൾ പെറുക്കി ഉദ്‌ഘാടനം ചെയ്തു . റോഡിലൂടെ കടന്ന് പോവുന്ന യാത്രക്കരും വഴി യാത്രക്കാരും മറ്റും വെള്ളത്തിലേക്ക് വലിച്ചറിയുന്ന വെള്ളത്തിൻ്റെ ബോട്ടലുകളും മറ്റുമാണ് വയലിൽ നിന്ന് ഏറ്റവും കുടുതൽ കാണാൻ ഇടയായത് .അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ മഴക്കാലത്ത് വെള്ളം ഉയരുന്ന സമയത്ത് കാറ്റിൻ്റെ ദിശക്കനുസരിച്ച് ജലപ്പരപ്പിൽ ഒഴികിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു, ഇവ ശ്രദ്ധയിൽ പെട്ട ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ പ്രവർത്തകർ മുന്നിട്ടറങ്ങിയത്. ദിനം പ്രതി വയലിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ കൂടുകയാണ്. ബോട്ടിലുകൾക്ക് പുറമെ ചെരുപ്പ്, തെർമോകോൾ, കവറുകൾ, നാപ്കിൻ വേസ്റ്റുകൾ . ഭക്ഷണ വസ്തുക്കൾ. മാംസം .അറവു മാലിന്യം മുതലായവ ബോട്ടലുകൾ ശേഖരിക്കാൻ വയലിൽ ഇറങ്ങിയപ്പോൾ കാണാൻ ഇടയായി . അനാവശ്യ പ്ലാസ്റ്റിക്ക് ഉപയോഗവും അലക്ഷ്യമായ സംസ്ക്കരണവും പ്രകൃതിയെദോഷകരമായി ബാധിക്കുന്നു. മഴക്കാലമായാൽ ദുര ദിക്കിൽ നിന്നും മറ്റും ഇവിടെ കുളിക്കാൻ ധാരാളം പേര് എത്താറുണ്ട് .അത് പോലെ വയലിൽ ചുറ്റിക്കറങ്ങാനുമായി സ്ത്രികളും കുട്ടികളുമായി നിരവധി പേരാണ് വെള്ളം വന്നാലുള്ള മനോഹര കഴ്ച്ച കാണാൻ എത്താറുക്കള്ളത് .,ചെറുമുക്ക് പ്രദേശത്ത് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലും നിരന്തരം ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികളായ വി പി ഖാദർ ഹാജി . മുസ്തഫ ചെറുമുക്ക് . കാമ്പ്ര ഹനീഫ ഹാജി .കമാൽ ചെറുമുക്ക് .പനക്കൽ ബഷീർ .പി കെ ഇസ്മായിൽ .മാസ്റ്റ് .പ്രദേശ വാസികളായ ചോലയിൽ ഹംസ ബാലേരി അയുബ്ബ്‌ തുടങ്ങിയവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ ;ചെറുമുക്ക് ആമ്പൽ പാടത്ത് തോണി ഇറക്കി പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിൻ്റെ ഉദ്‌ഘാടനം ബൈജു പി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ നിർവഹിക്കുന്നു