പോഷക സമൃദ്ധി പദ്ധതി വിപുലീകരിക്കേണ്ടത് അനിവാര്യത.

കാര്‍ഷികവൃത്തിയില്‍ പിന്നാക്കംപോയ കേരളത്തില്‍ പോഷക സമൃദ്ധിപോലുള്ള പദ്ധതികള്‍ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ്. കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊട്ടിയത്ത് ആരംഭിച്ച പോഷക സമൃദ്ധിയായ മാതൃകാ പഴവര്‍ഗ-പച്ചക്കറി കൃഷിത്തോട്ടത്തിന്റെ ഉദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കൊട്ടിയം ഫാക്ടറിയിലെ കൃഷിത്തോട്ടം മദര്‍ഗാര്‍ഡനായി ഉയര്‍ത്തും. മുഖത്തലയിലെ പഞ്ചായത്തുകളിലെ കൃഷിക്കൂട്ടങ്ങളെ സാറ്റ്‌ലൈറ്റ് യൂണിറ്റുകളായി ക്രമീകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കല്ല മറിച്ച് കര്‍ഷകര്‍ക്കാണ് പരിശീലനത്തിലൂടെയും യാത്രകളിലൂടെയും കൃഷി അറിവ് പകര്‍ന്നു നല്‍കേണ്ടത്. എന്തും ഏതും വലകൊടുത്ത് വാങ്ങി ഉപയോഗിക്കാമെന്ന മലയാളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. പകരം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന തലത്തിലേക്ക് കേരളീയര്‍ മാറ്റപ്പെടണമെന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ എ നിസ്സാമുദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, അഗ്രികള്‍ച്ചര്‍ അസി ഡയറക്ടര്‍ എല്‍ പ്രീത, കാപ്പെക്‌സ് ചെയര്‍മാന്‍ എം ശിവശങ്കരപിള്ള, കാഷ്യൂ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ സുഭഗന്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളായ എച്ച് ഹുസൈന്‍, സുശീല ടീച്ചര്‍, എം സജീവ്, ജിഷാ അനില്‍, സെല്‍വി, ജവാബ് റഹുമാന്‍, എസ് സുധീര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി എസ് ലതിക, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ് ഗീത, കാഷ്യൂ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, എം ആര്‍ ബിന്ദു, ബി സുജീന്ദ്രന്‍, ജി ബാബു, സജി ഡി ആനന്ദ്, ശൂരനാട് ശ്രീകുമാര്‍, സലില്‍ യൂജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.