മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പ്രതിനിധി രമേശൻ ടി. കെ. പോളിസി രേഖകൾ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയ്ക്ക് കൈമാറി. രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ. എം. ഭരതൻ, വിദ്യാർത്ഥിക്ഷേമ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, ഡോ. ജി. സജിന എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.