*വേങ്ങര S.L.E.C ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും

വേങ്ങര:* ജലനിധി എസ്എൽഇസി നടപ്പിലാക്കിയ അമിത ചാർജ്ജ് വർദ്ദനവിനെതിരെയും, വർഷാവർഷം ജനറൽബോഡി വിളിച്ചുകൂട്ടി വരവ് ചിലവ് കണക്കുകൾ, ഓഡിറ്റ് റിപ്പോർട്ട്, വാർഡ് തല കമ്മറ്റി പുനസംഘടന എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെതിരെയും പല വാർഡ് കമ്മറ്റികളും ഉപഭോകൃത വിഹിതം തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യുന്നതിനെതിരെയും ബഹു. ഹൈക്കോടതിയെ സമീപിക്കുമെന്ന് വേങ്ങര ജലനിധി കൺസ്യൂമർ ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ മിനികാപ്പിലുള്ള ജലസംഭണിക്ക് സമീപം സ്ഥാപിച്ച മീറ്റർ റീഡിംഗ് പ്രകാരം മാത്രമെ എസ് എൽ ഇസി വെള്ളക്കരം അടക്കേണ്ടതുള്ളു. അതിൽ തന്നെ 40 ശതമാനം വാട്ടർ അതോറിറ്റി ഇളവ് ചെയ്യുന്നുണ്ട്. അത് അറ്റകുറ്റപ്പണികൾക്കും , സ്റ്റാഫ് ശമ്പളത്തിനും , ഓഫീസ് മറ്റ് ചിലവു കൾക്കുമാണ് . കിഴിച്ച് 60 ശതമാനം മാത്രമാണ് ജലനിധിക്ക് വേണ്ടി വെള്ളക്കരം അടക്കേണ്ടതുള്ളു എന്നാണ് മനസ്സിലാക്കുന്നത്. ഈ യാഥാർത്ഥ്യം മറച്ച് വെച്ച് കൊണ്ടാണ് വൻ ചാർജ്ജ് വർദ്ദന നടപ്പിലാക്കിയത്. വർഷക്കാലത്തും തുടർന്നുള്ള 8/9. മാ സങ്ങളിലും ജലനിധിയുടെ വെള്ളം തീരെ ഉപയോഗിക്കാത്ത നിരവധി ഉപഭോക്താക്കളുണ്ട് . അവരൊക്കെയും ഉപയോഗിക്കാത്ത വെള്ളത്തിന് മിനിമം ചാർജ് മാസാമാസം അടച്ച് പോരുന്നുമുണ്ട് . ഉപയോഗിക്കാത്ത വെള്ളത്തിന് വാട്ടർ അതോറിറ്റിക്ക് ചാർജ് നൽകാതിരിക്കുകയും ഉപഭോക്താക്കളുടെ അടുത്ത് നിന്ന് മിനിമം ചാർജ് ഈടാക്കുകയും ചെയ്യുന്നത് എസ് എൽ ഇസിക്ക് വൻ ലാഭമാണ് ഉണ്ടാക്കുന്നത് അതുകൊണ്ട് നിലവിലുണ്ടായിരുന്ന പഴയ ചാർജ്ജ് തന്നെ വാങ്ങിയാൽ പോലും വൻ ലാഭമാണ് ലഭിക്കുന്നത്. അയ്യായിരം ലിറ്റർവരെ മിനിമം ചാർജ് വാങ്ങുന്ന ഇപ്പോഴത്തെ രീതിയിൽ മാറ്റം വരുത്തിക്കൊണ്ട് ഓരോ ഉപഭോക്താവും ഉപയോഗിക്കുന്ന വെള്ളത്തിനനുസരിച്ചുള്ള ചാർജ് ഈടാക്കുന്ന നിലപാടാണ് ഉണ്ടാവേണ്ടത്. അയ്യായിരം ലിറ്റർ വരെ വെള്ളം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ആയിരമോ രണ്ടായിരമോ ലിറ്റർ വെള്ളം മാത്രമെ ലഭിക്കുന്നുള്ളു. ചില പ്രദേശങ്ങളിൽ തീരെ ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതൊക്കെ എസ് എൽ ഇ സി യുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് കാണിക്കുന്നത് ഇതെല്ലാം തന്നെ ഹൈക്കോടതിയുടെ മുന്നിലെത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജലനിധി ഉപഭോക്താക്കളുടെയും അതുമായി സഹകരിക്കുന്നവരുടെയും നേത്രത്വത്തിൽ താൽക്കാലിക കമ്മിറ്റി രൂപീകരിച്ചു. മൂന്ന് മാസത്തിനകം 23 വാർഡുകളിലും കമ്മറ്റി രൂപീകരിച്ചതിന് ശേഷം ഇപ്പോഴത്തെ താൽക്കാലിക കമ്മിറ്റി പുനസംഘടിപ്പിക്കുംകമ്മറ്റി അംഗങ്ങൾ: പ്രസിഡൻ്റ് സലാഹുദ്ദീൻ കൊട്ടെക്കാട്ട്, വൈസ് പ്രസിഡൻ്റ് അബദു റസാഖ് എം .കെ, സെക്രട്ടറി അബൂബക്കർ എ പി., വേലായുധൻ ചാലിയത്ത്, ട്രഷറർ അബൂഹാജി എ കെ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇