ഹജ്ജ് തീർത്ഥാടകർക്ക് വാക്സിനേഷൻ നൽകി

2023 വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് കർമ്മം നടത്തുന്നവർക്കായി ഉള്ള വാക്സിനേഷൻ 2023 മെയ് 15 & 16 തീയ്യതികളിൽ തിരൂരങ്ങാടി ഗവൺമെൻറ് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വച്ച് കൊടുക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി.ഇസ്മയിലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ സി.പി.സുഹറാബീ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്.ആർ സ്വാഗതം പറഞ്ഞു. നെടുവാ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ മുഖ്യാതിഥിയായിരുന്നു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എ.നഫീസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ലിജിഖാൻ നന്ദി പറഞ്ഞു. ഇന്ന് 299 പേർക്ക് വാക്സിനേഷൻ നൽകി. തിരൂരങ്ങാടി പി പി യൂണിറ്റിലെ പബ്ലിക് ഹെൽത്ത് നേഴ്സ് സജിത.പി.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ, തിരൂരങ്ങാടി സെക്ഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രശാന്ത്. വി, അബ്ദുറസാഖ്, പ്രദീപ്കുമാർ.പി, തിരൂരങ്ങാടി സെക്ഷനിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ മിനി, റജീന, നെടുവ സാമുഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെൽത്ത് നേഴ്സ് ജയന്തികുമാരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇