തുഞ്ചന്‍ പറമ്പില്‍ സാദരം – എം.ടി. ഉത്സവം മെയ് 16 മുതല്‍ 20 വരെ-ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയും മമ്മൂട്ടിയും*

തിരൂര്‍: ജ്ഞാനപീഠ പുരസ്‌കാര ജേതാവും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം.ടി. വാസുദേവന്‍ നായരുടെ നവതിയോടനുബന്ധിച്ച് തുഞ്ചന്‍ പറമ്പില്‍ മെയ് 16 മുതല്‍ 20 വരെ ‘സാദരം -എം.ടി. ഉത്സവം നടത്തും. 16ന് വൈകീട്ട് 5 മണിക്ക് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയാവും.എംടിയുടെ നോവല്‍ ഭൂമിക, കഥാപ്രപഞ്ചം, ചലച്ചിത്രകാലം, പത്രാധിപജീവിതം, അറിയുന്ന എം.ടി. അറിയേണ്ട എം.ടി., എം.ടി. തലമുറകളിലൂടെ, സ്‌നേഹസംഗമം, എം.ടിയും തുഞ്ചന്‍ പറമ്പും എന്നീ സെമിനാറുകള്‍ അഞ്ചുദിവസമായി നടക്കും. എം.ടിയുടെ സിനിമകളുടെ പ്രദര്‍ശനം, ഗാനസന്ധ്യ, നൃത്താവിഷ്‌കാരം, നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികളും എം.ടിയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇