തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത്ലീഗ് നോമ്പ് തുറ 18-ാം വര്‍ഷത്തിലേക്ക്ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്്‌ലിംലീഗ് എന്നും മാതൃകാപരം: പി.എം.എ.സലാം
തിരൂരങ്ങാടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്്‌ലിംലീഗ് എന്നും എല്ലാവര്‍ക്കും മാതൃകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ 18 വര്‍ഷമായി മുനിസിപ്പല്‍ കമ്മിറ്റി ഈ ആശുപത്രിയില്‍ നടത്തിവരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കുട്ടിയിരപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാത്യകാപരവുമാണ്. ഈ വിഷയത്തില്‍ മുസ്്‌ലിംലീഗിനെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ പലരും പാതിവഴിയില്‍ ഇട്ടേച്ചു പോകുന്ന സ്ഥിതിയാണ്. എന്നാല്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണ തത്വം തന്നെ ജന സേവനമാണെന്നും അതിന്റെ ഭാഗമാണ് ഓരോ റിലീഫെന്നും സലാം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി.തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി മുസ്ലിം യൂത്ത്ലീഗ് നടത്തുന്ന ഇഫ്താര്‍ പതിനെട്ടാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. നൂറിലേറെ രോഗികളും ജിവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് തുറക്കാവശ്യമായ എല്ലാ സാധനങ്ങളും വൈകീട്ട് ആറര മണിയോടെയാണ് വിതരണം ചെയ്യുക. അതിന് മുമ്പായി ആവശ്യക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി രണ്ട് മണിക്ക് യൂത്ത്ലീഗ് ഭാരവാഹികളെത്തി ആശുപത്രിയില്‍ ടോക്കണ്‍ വിതരണം ചെയ്യും. പത്തിരി, പോറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി, ചായ, തരികഞ്ഞി, സമൂസ, വിവിധ തരം ഫ്രൂട്‌സുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് നല്‍കി വരുന്നത്. വിശേഷ ദിവസങ്ങളില്‍ ബിരിയാണിയും മറ്റും സ്പെഷ്യല്‍ വിഭവങ്ങളും നല്‍കാറുണ്ട്.സാധാരണ താലൂക്ക് ആശുപത്രി വളപ്പിലാണ് വിതരണമെങ്കില്‍ ഇപ്രാവിശ്യം മുതല്‍ ദയ ചാരിറ്റി സെന്ററിലാണ് വിതരണം നടക്കുക. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജി, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് യു.എ റസാഖ്, അനീസ് കൂരിയാടന്‍, അയ്യൂബ് തലാപ്പില്‍, സി.എച്ച് അയ്യൂബ്, കെ മുഈനുല്‍ ഇസ്്ലാം, ഉസ്മാന്‍ കാച്ചടി, ജാഫര്‍ കുന്നത്തേരി, വി.പി അഫ്‌സല്‍, ശബാബ് പന്താരങ്ങാടി, ഒള്ളക്കന്‍ സാദിഖ്, പി.കെ ഷമീം, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, കെ.എം മുഹമ്മദ്, എം.എന്‍ ഇ്മ്പിച്ചി, കക്കടവത്ത് മുഹമ്മദ് കുട്ടി, ബാപ്പുട്ടി ചെമ്മാട്, അലി കുന്നത്തേരി, മുസ്തഫ കുട്ടശ്ശേരി സംബന്ധിച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇