എളമ്പുലാശ്ശേരി സ്കൂളിന്റെ കൈത്താങ്ങ് പ്രവർത്തനങ്ങൾക്ക്‌ മലപ്പുറം ഡയറ്റിന്റെ അംഗീകാരം

തേഞ്ഞിപ്പലം. എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ ഈ വർഷം നടപ്പിലാക്കിയ കൈത്താങ്ങ് പ്രവർത്തനങ്ങൾ മലപ്പുറം ഡയറ്റിന്റെ വിദ്യാഭാസ സെമിനാറിൽ അവതരിപ്പിച്ച് കയ്യടി നേടി. തിരൂർ ഡയറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മലപ്പുറം ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സ്കൂളുകളുടെ മികവ് അവതരണത്തിലാണ് എളമ്പുലാശ്ശേരി സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പത്ത് പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ്‌ ഹസ്സൻ, എം അഖിൽ, കെ അമ്പിളി എന്നിവർ സെമിനാറിനു നേതൃത്വം നൽകി. മുൻ വിദ്യാഭാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സ്കൂളിന്റെ കൈത്താങ്ങ് പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകളും മെമെന്റോകളും നൽകുകയും ചെയ്തു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇