തിരൂരങ്ങാടിയുടെ മനസിൽ തൊട്ട് കെ.എസ്. ഹംസ

തിരൂരങ്ങാടി: പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. തെന്നല പഞ്ചായത്തിലെ വെന്നിയൂരില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. കക്കാട്, തിരൂരങ്ങാടി യത്തീംഖാന, ഖുതുബുസമാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, കോട്ടുവലക്കാട് എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി. പന്താരങ്ങാടി പാറപ്പുറം, പതിനാറുങ്ങല്‍ ആണിത്തറ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംബന്ധിച്ചു. ചെമ്മാട് ടൗണിലെ വിവിധ സ്ഥാപനങ്ങളും പതിനാറുങ്ങലില്‍ പി.കെ. എസ് തുറാബ് തങ്ങളെയും കോട്ടുലക്കാട് കോളനിയില്‍ ജിഫ്‌രി മന്‍സിലില്‍ കെ.പി തങ്ങളെയും പഴയകാല മുതിര്‍ന്ന സി.പി.എം പ്രവര്‍ത്തകന്‍ മണേയത്ത് അയ്യപ്പനെയും സന്ദര്‍ശിച്ചു. കനത്ത ചൂടിനെ വകവെക്കാതെ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ പരപ്പനങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒട്ടുമ്മല്‍ ബീച്ച്, അഞ്ചപ്പുര, പരപ്പനങ്ങാടി ടൗണിലെ വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. പുത്തന്‍പീടികയിലെ സിന്‍സിയര്‍ അക്കാദമിയിൽ കെ.എസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ല ഹബീബ് ബുഖാരി തങ്ങളെ സന്ദര്‍ശിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി മേലേപ്പുറത്ത് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിച്ചു. എടരിക്കോട്, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി. വി.പി സോമസുന്ദരന്‍, തയ്യില്‍ അലവി, നിയാസ് പുളിക്കലകത്ത്, ടി. കാര്‍ത്തികേയന്‍, കെ.പി.കെ തങ്ങള്‍, കെ. ഉണ്ണികൃഷ്ണന്‍, കെ. ഗോപാലന്‍, അഡ്വ. സി. ഇബ്രാഹിം കുട്ടി, എം.പി സുരേഷ് ബാബു, സി.പി അബ്ദുള്‍ വഹാബ്, സി.പി അന്‍വര്‍ സാദത്ത്, കെ. സുബൈര്‍, സാഹിര്‍, എം. ഹംസക്കുട്ടി, സിദ്ധാര്‍ത്ഥന്‍, പി. മോഹനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ വിവിധ കേന്ദ്രങ്ങളില്‍ അനുഗമിച്ചു.

Comments are closed.