സൗഹൃദത്തിന്റ വിരുന്നൊരുക്കിയ ഇഫ്താർ സംഗമം നവ്യാനുഭവമായി

ചെമ്മാട്: കരുണ ക്യാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെന്റർ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം നവ്യാനുഭവമായി. മതരാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുക്കണക്കിനാളുകൾ കുടുംബ സമേതം പങ്കെടുത്തു. സ്ത്രീകൾക്കും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. വെറുപ്പിന്റ പ്രചാരണം നടക്കുന്ന വർത്തമാന സാഹചര്യത്തിൽ സൗഹൃദത്തിന്റയും സാഹോദര്യത്തിന്റയും പാഠങ്ങൾ പകർന്ന് നൽകുന്നതായിരുന്നു ഇഫ്താർ സംഗമം .വിസ്ഡം ഹെൽത്ത് കെയർ സംസ്ഥാന ചെയർമാൻ ഡോ. സലീം അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് കുട്ടി കണ്ണിയൻ ഉൽഘാടനം ചെയ്തു. വിസ്ഡം ഹെൽത്ത് കെയർ ജനറൽ കൺവീനർ പി.എം.ഷാഹുൽ ഹമീദ്, ഡോ.അബൂബക്കർ ചെമ്മാട്, ഡോ.സൈതലവി, മുഹമ്മദലി, വിസ്ഡം ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ, മുൻസിപ്പൽ കൗൺസിലർ ഉഷ, മുജീബ് ഒട്ടുമ്മൽ ,മുനവർ ഫൈറൂസ് , ബഷീർ കാടേങ്ങൽ പ്രസംഗിച്ചു.ഭിന്നിപ്പിന്റ സ്വരങ്ങളെ സാഹോദര്യത്തിന്റ സമാധാന സന്ദേശം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇