സിനിമാ തിയേറ്ററുകളിൽ പുകവലി ശല്യം കൂടുന്നു. നിഷ്ക്രിയരായി ഉദ്യോഗസ്ഥ വൃന്ദം

.പരപ്പനങ്ങാടി: സിനിമാ തിയേറ്ററുകൾക്കുള്ളിൽ പുകവലി കർശനമായി നിരോധിച്ചതാണെങ്കിലും അധികൃതരുടെ മുന്നറിയിപ്പുകൾ ലംഘിച്ചും പുകവലി നിർബാധം തുടരുന്നു. പ്രദർശനം തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് പ്രദർശിപ്പിക്കാറുണ്ടെങ്കിലും പുകവലിക്കാർക്ക് അതൊന്നും ബാധകമല്ലാത്ത രീതിയിലാണ് പല തിയേറ്ററുകളിലും പുകവലി തുടരുന്നത്. അസഹ്യമായ ചൂടിലും തിയേറ്ററുകൾക്കുള്ളിൽ പുകവലി നടക്കുന്നത് ആരോഗ്യപരമായ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തിയേറ്ററുകൾക്കുള്ളിൽ പുകവലി തടയേണ്ട ഉദ്യോഗസ്ഥർ അടക്കം നിഷ്ക്രിയമായി നിൽക്കുന്നതും പുകവലി കൂടാൻ കാരണമാണ്. പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ഇടക്ക് തിയേറ്ററുകളിൽ വന്ന് പരിശോധന നടത്തുക കയാണെങ്കിൽ ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്ന ഈ നിയമ ലംഘനം നിറുത്താൻ സാധിക്കും. കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ ഒരു തിയേറ്ററിൽ പുകവലിക്കുന്നത് കണ്ട സിനിമ കാണാൻ പോയ ഒരു ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ പുകവലി ശല്ല്യം അസഹനീയമായതിനെ തുടർന്ന് തിയേറ്റർ ഉടമകളെ ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടാവാത്തതിനെ തുടർന്ന് നേരിട്ട് പരപ്പനങ്ങാടി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് 3 പേരെ പിടികൂടിയിരുന്നു.തിയേറ്ററുകളിൽ പോലീസിന്റെയും അതാത് തദ്ദേശസ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിന്റെയും പരിശോധന കർശന കർശനമാക്കിയാൽ ഇതിന് പരിഹാരം കാണാവുന്നതാണ്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇