ദാറുല്‍ഹുദാ സെക്കന്‍ഡറി അഡ്മിഷന് മാർച്ച് 31 വരെ അപേക്ഷിക്കാം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള വനിതാ കോളേജിലേക്കും, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനു മാർച്ച് 31 വരെ അപേക്ഷിക്കാം.സമസ്തയുടെ മദ്രസാ അഞ്ചാം ക്ലാസ് പാസ്സായവരും പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിയിലെ സെക്കന്ററിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവര്‍ക്ക് യു.ജി കോളേജിലേക്കും അപേക്ഷിക്കാം. സമസ്തയുടെ ഏഴാം ക്ലാസ് പാസ്സായവരും പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിയുടെ ഫാഥിമാ സഹ്റാ വനിതാ കോളേജിലേക്കും എറണാകുളം ജില്ലയിലെ ഇടപ്പള്ളി ദാറുൽ ബനാത്ത് അക്കാദമിയിലേക്കും അപേക്ഷിക്കാം. സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ, ഒമ്പതു വയസ്സ് കവിയാത്ത, ആണ്‍കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം.മുഴുവന്‍ കോഴ്സുകളിലേക്കും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.നേരത്തേ അപേക്ഷിച്ചവര്‍ക്ക് സ്റ്റാറ്റസ് പേജ് വഴി ഓണ്‍ലൈനായിത്തന്നെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നതാണ്.എല്ലാ യു.ജി സ്ഥാപനങ്ങളിലും ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. സ്വീകരിച്ച അപേക്ഷകരുടെ ഹാൾടിക്കറ്റ് റമദാൻ അവസാനത്തോടെ സ്റ്റാറ്റസ് പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502,2460575, 9745460575, 8547290575 (ഹെല്‍പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇