റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

.തിരൂരങ്ങാടി : തെന്നല അറക്കൽ എം എ എം യു പി സ്കൂളിൽ 44 ആം വാർഷികത്തിന്റെ ഭാഗമായി ഏഴാം തരം വിദ്യാർഥികൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൂക്കിപ്പറമ്പ് ബസ് അപകടത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മൗനചരണവും അനുസ്മരണവും നടത്തിയാണ് ക്ലാസ്സ് ആരംഭിച്ചത്. തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. നാസർ അക്കര അധ്യക്ഷത വഹിച്ചു. എ എം വി ഐ കൂടമംഗലത്ത് സന്തോഷ് കുമാർ റോഡ് സുരക്ഷ ക്ലാസ് എടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ വാഹന ഉടമ അനുഭവിക്കേണ്ടിവരു ന്ന ശിക്ഷയെക്കുറിച്ചും, ഹെൽമറ്റ് സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. പിടിഎ പ്രസിഡണ്ട് ശരീഫ് വടക്കയിൽ ഹെഡ്മാസ്റ്റർ അബൂബക്കർ ചെമ്മല , കെ രാജീവൻ , ബിനുരാജ്, പറമ്പിൽ സൈതലവി, പി കെ സൽമാൻ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇