ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം പുതിയ കാൽവെപ്പുമായി മോട്ടോർ വാഹന വകുപ്പ്സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ വേറിട്ട പരിപാടികൾ അവതരിപ്പിക്കുന്നത്

.തിരൂരങ്ങാടി : ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം തന്നെയാണ് എന്ന വലിയൊരു പാഠം ആരാധനാലയങ്ങൾ വഴി തന്നെ വിശ്വാസികളിൽ എത്തിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ പുതിയൊരു ഭൂമിക ഇതോടെ യാഥാർത്ഥ്യമാവുകയാണ്. സ്വന്തം ജീവനും ആരോഗ്യത്തിനും ഭീഷണിയായ എന്തും അറിഞ്ഞ് കൊണ്ട് സ്വീകരിക്കുന്നത് മതങ്ങൾ വിലക്കുന്നുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ചും അശ്രദ്ധയും നിസ്സംഗതയും പുലർത്തി അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത് ഈ കാഴ്ചപ്പാടിൽ പാപമാണ് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ ഇത്തരമൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ആരാധനാലയ കേന്ദ്രങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ആരാധനകൾ നിർവഹിക്കാനെത്തുന്ന വിശ്വാസികൾക്കും വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ സന്ദേശം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരാധനാലയങ്ങൾക്ക് പുറമെ മദ്രസകളും മറ്റു മത പ്രഭാഷണ പരിപാടികളും മത സംഘടനാ പരിപാടികളും ഇത്തരം ബോധവൽക്കരണത്തിന് ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും , മലപ്പുറം മ‌അ്ദിൻ അക്കാദമി ചെയർമാനുമായ ഖലീൽ ബുഖാരി തങ്ങൾക്ക് ബോധവൽക്കരണ പത്രിക നൽകിക്കൊണ്ട് നിർവഹിച്ചു. ഇതിന്റെ ഭാഗമായി ചെമ്മാട് ദാറുൽഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ്‍വി, പരപ്പനങ്ങാടി സി എസ് ഐ ചർച്ചിൽ ഫാദർ സുനിൽ പുതിയാട്ടിൽ എന്നിവർക്കും ബോധവൽക്കരണ പാത്രിക നൽകിയിരുന്നു. ലഹരി വിരുദ്ധ സന്ദേശം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ ആവശ്യകത, വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ വാഹന യാത്ര, റോഡ് സിഗ്‌നല്‍, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡ്രൈവര്‍മാര്‍ക്കും സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ വിവിധതരത്തിലുള്ള റോഡ് സുരക്ഷാ സന്ദേശങ്ങൾക്കാണ് പദ്ധതിയിൽ ഊന്നൽ നൽകുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ മത സംഘടനാ നേതൃത്വങ്ങളുമായും മഹല്ലുകളുമായും ബന്ധപ്പെട്ട് സഹകരണം ഉറപ്പ് വരുത്തുമെന്ന് എം പി അബ്ദുൽ സുബൈർ പറഞ്ഞു.ഉദ്ഘാടന ചടങ്ങിൽ കെ എം അബ്ദുൽ ഗഫൂർ, മങ്ങാട്ട് ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മലപ്പുറം മ‌അ്ദിൻ അക്കാദമി ചെയർമാൻ ഖലീൽ ബുഖാരി തങ്ങൾക്ക് റോഡ് സുരക്ഷ ബോധവൽക്കരണ പത്രിക തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കുന്നു.