fbpx

ഇരുമ്പുചോല സ്കൂൾ 63 ാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം നടന്നു

എ ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂൾ 63 ാം വാർഷികവും വിരമിക്കുന്ന നാല് അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഏ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാഖത്തലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ,ബ്ലോക്ക് മെമ്പർ പി.കെ അബ്ദുൽ റഷീദ്, സ്ഥിരസമിതി അധ്യക്ഷൻ റഷീദ് കൊണ്ടാണത്ത്, വാർഡംഗങ്ങളായ ഒ.സി മൈമൂന, നുസ്റത്ത് കുപ്പേരി, ജുസൈറ മൻസൂർ, സ്കൂൾ മാനേജർ എം. മൊയ്തീൻ കുട്ടി, ടി. ഷാഹുൽ ഹമീദ്, പി.ഇ നൗഷാദ്, എൻ. നജീമ, ടി.പി അബ്ദുൽ ഹഖ്, പി.ടി.എ ഉപാധ്യക്ഷൻമാരായ അൻളൽ കാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, പി.എ ജവാദ്, ഹനീഫ പാറയിൽ, തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് റഷീദ് ചെമ്പകത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തിഫ് നന്ദിയും പറഞ്ഞു. നഴ്സറി ഫെസ്റ്റ് പി.ടി.എ പ്രസിഡന്റ് റഷീദ് ചെമ്പകത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അൻളൽകാവുങ്ങൽ ,മുനീർ തലാപ്പിൽ എന്നിവർ ആശംസ നേർന്നു. പ്രധാനധ്യാപിക എം റഹീമ, ആർ.ശ്രീലത, കെ.കെ ഹംസക്കോയ, അബ്ദുൽ അസീസ് പുള്ളിശ്ശേരി എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നത്.വിദ്യാഭ്യാസ അവാർഡുകളും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങളും പി.കെ അബ്ദുറബ്ബ് വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാനിശയും അരങ്ങേറി