സ്വകാര്യ ബസ്സിനുള്ളിൽ കുഴഞ്ഞു വീണ് അവശനിലയിലായ വയോധികനു സി പി ആർ നൽകി ജീവൻ രക്ഷിച്ചത് സഹയാത്രികളായ പോലീസുകാർ..

കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍ വെച്ചാണ് സംഭവം. വാഴൂർ സ്വദേശിയായ വയോധികൻ കൊടുങ്ങൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുവാനായി ബസ്സിൽ കയറുകയായിരുന്നു. ഇടയ്ക്ക് കളത്തിപടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സീറ്റിലേക്ക് കുഴഞ്ഞു വീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

. ഇതേ ബസ്സിൽ പൊൻകുന്നത്തുനിന്നും പ്രതികളുമായി കോട്ടയത്തേക്ക് വരികയായിരുന്ന ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പോലീസ് ഉദ്യോഗസ്ഥരായ ഷമീർ സമദ്, അൻസു പി.എസ്, മഹേഷ്, പ്രദീപ് റ്റി.ആര്‍ എന്നിവരും, കൂടാതെ ബസ്സിനുള്ളിൽ മുണ്ടക്കയത്ത് നിന്നും കയറിയ കോട്ടയം സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനായ ജോബിന്‍സ് ജെയിംസും ചേർന്ന് വയോധികന് സി.പി.ആർ നൽകി.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ബസ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു വയോധികനു ആവശ്യമായ ചികിത്സയും ലഭ്യമാക്കി. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട് .

#keralapolice