ക്വിസ് മത്സര വിജയികൾക്കുള്ള അനുമോദനവും സമ്മാന വിതരണവും നടന്നു

.ചെമ്മാട്: ക്രിസൻ്റ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ 2000 എസ്.എസ്.എൽ.സി ബാച്ചിൻ്റെ നേതൃത്വത്തിൽ ഓൺ ലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു . 50 ദിവസം പൂർത്തിയാക്കിയ അറിവുകൾ പങ്കിടാം എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയിക്കക്കുള്ള സമ്മാന വിതരണോദ്ഘാടനം ഡോക്ടർ മൻസൂർ നിർവ്വഹിച്ചു – ചെയർമാൻ അർഷദ് അധ്യക്ഷത വഹിച്ചു. സ്നേഹ സംഗമത്തിൽ വിജയികളെ അനുമോദിച്ചു – ക്വിസ് മത്സരത്തിൻ്റെ ഒന്നാം ഘട്ടത്തിൽ യൂനുസ് ഒന്നാം സ്ഥാനവും ഷമീമ രണ്ടാം സ്ഥാനവും, സലാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സഹീദ് ചൊക്ലി ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത്.ചടങ്ങിൽ യാസർ, നവാസ്, വി സമീർ ,സലാം, ഷരീഫ്, എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ > സി.ആർ.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾ