സമരജ്വാല നൈറ്റ് മാർച്ച് നടത്തി.

തിരൂരങ്ങാടി : രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ അയോഗ്യത കൽപ്പിച്ചതിലും ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ചെമ്മാട്ട് സമരജ്വാല നൈറ്റ് മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. ചെമ്മാട് ടൗൺ ചുറ്റി കോഴിക്കോട് റോഡ് ജംഗ്ഷനിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി ഹംസക്കോയ,എ.ടി.ഉണ്ണി, പി.കെ.എം.ബാവ, എം.എൻ ഹുസൈൻ,വി.പി.ഖാദർ , കെ.പിമജീദ് ഹാജി ,ഷംസു കാച്ചടി, യു.വി.അബ്ദുൽ കരീം, അലിമോൻ തടത്തിൽ, രാജീവ് ബാബു, വി.വി.അബു ,മോഹനൻ വെന്നിയൂർ, ശ്രീജിത്ത് മാസ്റ്റർ, ഷാഫി പൂക്കയിൽ,വിജീഷ് തയ്യിൽ, പി.പി മുനീർ,സോന രതീഷ്, സജിത്ത് കാച്ചീരി , തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇