ആർടിഒ സമർപ്പിച്ച റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണം:സംയുക്ത സമരസമിതി

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ ഉണ്ടാവുകയും ഒരാൾ മരിക്കാൻ ഇടയാകുകയും ചെയ്ത സാഹചര്യത്തിൽ സംയുക്ത സമരസമിതിയുടെ പരാതിയിൽ ആർടിഒ എൻഫോയിസ്മെന്റ് തയ്യാറാക്കിയ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സംയുക്ത സമരസമിതി പിഡബ്ല്യുഡി മുൻസിപ്പാലിറ്റി എന്നിവരോട് ആവശ്യപ്പെട്ടു.റോഡരികിലെ അപകടകരമായ വളവ്, കാനക്കൾ സ്ലാബിട്ട് മൂടാത്തത്,റോഡിൽ വെളിച്ചമില്ലാത്തത് കാരണം രാത്രികാലങ്ങളിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്നത്,റോഡിൽ ക്രഷ് ബാരിയർ ഇല്ലാത്തത്,റോഡിലെ സൂചന ബോർഡുകളുടെ അപര്യാപ്തത,റോഡിന് മതിയായ വീതിയില്ലാത്തത് എന്നീ ന്യൂനതകളാണ് ആർടി ഒ കണ്ടെത്തിയത്.ഇതിന് പരിഹാരമായി അപകടകരമായ വളവ് നിവർത്തുക,രാത്രികാലങ്ങളിൽ റോഡിലേക്ക് മതിയായ വെളിച്ചം ലഭ്യമാക്കുന്ന തരത്തിൽ ലൈറ്റുകൾ സ്ഥാപിക്കുക, തുറന്ന് കിടക്കുന്ന ഡ്രൈനേജുകൾ സ്ലാബ് മൂടുക,റോഡ് അരികിൽ ക്രഷ് ബാരിയറുകൾ നിർമ്മിക്കുക,വളവിന്ന് മുമ്പ് സ്ട്രിപ്പുകൾ സ്ഥാപിക്കുക,യെല്ലോ ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയാണ് എൻഫോഴ്സ് മെൻറ് ആർടിഒ തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത് ഈ സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് എന്ന് സംയുക്ത സമരസമിതി ആവശ്യം.സമയബന്ധിതമായി റിപ്പർട്ടിലെ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാത്ത പക്ഷം ബഹു: ഹൈക്കോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നും ഭാരവാഹികൾ പറഞ്ഞു.ഏറെ പ്രതിഷേധങ്ങളെ തുടർന്ന് നിലവിൽ ഈ ഭാഗങ്ങളിൽ താൽക്കാലിക സൂചനാ ബോർഡുകളും റമ്പിൾ സ്ട്രിപ്പുകളും മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്.അപകടം പതിവായതിനെ തുടർന്ന് സംയുക്ത സമരസമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ നൽകിയ പരാതിയെ തുടർന്നായിരുന്നു ജില്ലാ റോഡ് സുരക്ഷാ അതോറിറ്റിക്കും പിഡബ്ല്യുഡിക്കും ആർടിഒ റിപ്പോർട്ട് സമർപ്പിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇