മീഡിയ ആന്റ് ജേണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (എം ജെ ഡബ്ലിയു ) മലപ്പുറം ജില്ലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം.മീഡിയ ആന്റ് ജേണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (എം ജെ ഡബ്ലിയു ) മലപ്പുറം ജില്ലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പൊന്നാനിയിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അജിത ജയ്ഷോർ, സംസ്ഥാന ജനറൽ സെക്രട്ടറി സൂര്യ ദേവ്, സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് മേനോൻ, സംസ്ഥാന സമിതി അംഗം സാജു തറനിലം തുടങ്ങി സംസ്ഥാന നേതാക്കൾ പങ്കെടുത്തു.ഓൺലൈൻ മീഡിയയുടെ കടന്നുവരവോടെ മീഡിയ രംഗത്ത് വൻമാറ്റമാണ് വന്നിരിക്കുന്നത്, എത്രയും പെട്ടെന്ന് സത്യസന്ധമായ വാർത്തകളും കാഴ്ച്ചകളും ജനങ്ങളിലെത്തിക്കുകയാണ് ഓൺ ലൈൻ മീഡിയകൾ ചെയ്തു വരുന്നത്. അതിനാൽ തന്നെ ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബുകൾ പ്രാദേശിക തലങ്ങളിലും സജീവമായി നിലകൊള്ളേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് MJWU സംസ്ഥാന പ്രസിഡന്റ് അജിത ജയ്ഷോർ പറഞ്ഞു.ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ആശ്വാസം പകരുന്ന നിരവധി ആനുകൂല്യങ്ങൾ യോഗത്തിൽ MJWU സംസ്ഥാന ജനറൽ സെക്രട്ടറി സൂര്യദേവ് പ്രഖ്യാപിച്ചു.ജില്ലയിൽ MJWU പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളെ കുറിച്ച് MJWU സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് മേനോൻ വിവരണം നൽകി.തുടർന്ന് ജില്ലയിലെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. മാധ്യമ പ്രവർത്തക അസോസിയേഷൻ മലപ്പുറം ജില്ലാ സമിതി പ്രസിഡന്റായി ഷജീർ നാലകത്ത് (വിഷൻ മീഡിയ)ജനറൽ സെക്രട്ടറിയായി വിപിൻ പുത്തൂരത്ത് (പൾസ് മീഡിയ)ട്രഷറർ സബിത ലിയാക്കത്ത് (പൊന്നാനി ചാനൽ)മീഡിയ കോർഡിനേറ്റർ നിത്യ ചന്ദ്രൻ (കേരളാ വിഷൻ)വൈസ് പ്രസിഡന്റുമാർദിൽഷാദ് കുറ്റൂർ ( മാസ് ടോക്ക്)സാലിഹ് മുഹമ്മദ്‌ (സീ ചാനൽ)നജുമുദ്ധീൻ (സീ ചാനൽ)സെക്രട്ടറിമാരായിഅമിതാബ് സദാനന്ദൻ (കിങ്‌സ് മീഡിയ)ഹൈജാസ് പട്ടത്ത് (കേരളാ വിഷൻ)മഹ്‌റൂഫ് (ഹവർ ന്യൂസ്‌)എന്നിവരേയും ജില്ലാ സമിതി അംഗങ്ങൾ ആയി ഇക്ബാൽ തിരൂർ (കേരളാ മലയാളം ന്യൂസ്‌ )സക്കീർ (സീ ചാനൽ)സന്തോഷ്‌ (റിയൽ ലൈവ് ന്യൂസ്‌)എന്നിവരേയുമാണ് തിരഞ്ഞെടുത്തത്.നിത്യാ ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്അജിത ജയ്ഷോർ, സംസ്ഥാന ജനറൽ സെക്രട്ടറി സൂര്യദേവ്, സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് മേനോൻ, സംസ്ഥാന സമിതി അംഗം സാജു തറനിലം എന്നിവർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കും സംഘടനാ നേതാക്കൾക്കും സബിത ലിയാക്കത്ത് നന്ദി രേഖപ്പെടുത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇