ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

വളാഞ്ചേരി: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകർക്കും സ്കൗട്ട് പരിശീലകർക്കുമുള്ള യാത്രയയപ്പ് സമ്മേളനവും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു. കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.ഹരീഷ് ഉദ്ഘാടനം ചെയ്തു .ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ആമുഖ ഭാഷണം നടത്തി. സ്കൗട്ട് തിരൂർ ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി . കുറ്റിപ്പുറം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി. അബ്ദുൽ സലീം മുഖ്യപ്രഭാഷണം നടത്തി.സേവനത്തിൽ നിന്ന് വിരമിക്കുന്ന ജില്ല സെക്രട്ടറി കെ.പി.സുനിൽകുമാർ ,പ്രധാനാധ്യാപകരായ പി.കെ. ശാന്ത,(ചേരുരാൽ എച്ച് എസ് എസ്.കുറുമ്പത്തൂർ. ) കെ.പരമേശ്വരൻ(എ.യു.പി.സ്കൂൾ .മാറാക്കര ), അനിത (എച്ച്.എ.എൽ.പി.സ്കൂൾ എടയൂർ )എന്നിവർക്ക് ജില്ല അഡൾട്ട് റിസോഴ്സ് കമ്മീഷണർ കെ.എൻ.മോഹൻകുമാർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗൈഡ്സ് ജില്ല കമ്മീഷണർ വി. പാത്തുമ്മക്കുട്ടി,ജില്ല സെക്രട്ടറി പി.ജെ.അമീൻ , അസിസ്റ്റൻ്റ് കമ്മീഷണർ റഷീദ് വട്ടപ്പറമ്പൻ,ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ.കോമളവല്ലി, കെ. ,മനോഹരൻനായർ,ജലീൽ വൈരങ്കോട് , ടി. മുഹമ്മദ് അമീൻ, പി.ഷാഹിന, പി .മുഹമ്മദ് യാസിർ,വി.സ്മിത,ശശികല നമ്പലാട്ട് , യൂനുസ് മയ്യേരി എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുറം ഉപജില്ലയിൽ നിന്ന് ഇൻ്റർനാഷണൽ കൾച്ചറൽ ജാംബൂരിയിൽ (കർണ്ണാടക ) പങ്കെടുത്ത വിദ്യാർത്ഥികൾക്കും യൂണിറ്റ് ലീഡേഴ്സിനും ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു.ഈ വർഷത്തെ പരിചിന്തനദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൗഹൃദ ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല യാത്രയയപ്പ് സമ്മേളനവും ഇഫ്ത്താർ സംഗമവും വിദ്യാഭ്യാസ ഓഫീസർ വി.കെ.ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു