*തിരൂരങ്ങാടി മണ്ഡലം ബാലകേരളം കിനാക്കൂട്ടം കമ്മിറ്റി രൂപീകരണം നടന്നു.*

*തിരുരങ്ങാടി:* മലപ്പുറത്ത് വെച്ച് നടക്കുന്ന ബാലകേരളം വർണോത്സവം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എം എസ് എഫ് തിരൂരങ്ങാടി നിയോജകമണ്ഡലം ബാലകേരളം കിനാക്കൂട്ടം സംഗമം നടത്തി. ചെമ്മാട് സി എച്ച് സൗധത്തിൽ നടന്ന സംഗമത്തിൽ മണ്ഡലം ബാലകേരളം കമ്മിറ്റി നിലവിൽ വന്നു. സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശരീഫ് വടക്കയിൽ ഉദ്‌ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വിങ് കൺവീനർ ജാസിം പറമ്പിൽ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് സലാഹുദ്ധീൻ തെന്നല,ബാലകേരളം കോർഡിനേറ്റർ ആഷിഫ്‌ കൊടക്കാടൻ,യു എ റസാഖ് ,മുഹമ്മദ് ഫസൽ,റബീഹുദ്ധീൻ പി കെ,ഫൈറൂസ് കാലൊടി,മുൻഷിർ തിരുരങ്ങാടി എന്നിവർ പങ്കെടുത്തു. ബാലകേരളം സംസ്ഥാന സമ്മേളനത്തിന്റെ മണ്ഡലത്തിലെ ഒരുക്കങ്ങൾ സംഗമം വിലയിരുത്തി.ബാലകേരളം മണ്ഡലം ഡയറക്റ്ററായി യു.കെ മുസ്തഫ മാസ്റ്ററെ യോഗം തീരുമാനിച്ചു.മിസാം അഹമ്മദ് കല്ലുങ്ങലിനെ ബാലകേരളം മണ്ഡലം ക്യാപ്റ്റനായി തെരഞ്ഞെടുത്തു. വൈസ് ക്യാപ്റ്റനായി ഫെബിന ഷെറിനെയും ട്രഷററായി ഷഹ്ബാസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് അൻഷിദ് എം, മുഹമ്മദ് റിഷാൻ,ഫെബിൻ മുഹമ്മദ്,മുഹമ്മദ് ലൈനുഫർ, മുഹമ്മദ് ആഷിഫ് എന്നിവരെ തെരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ഹനുന ക്ലാരി