പി.എം.എസ്.ടി യിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ നടത്തി

തിരൂരങ്ങാടി : കുണ്ടൂർ പി.എം.എസ്.ടി കോളേജ് എൻ.എസ്.എസ്. യൂണിറ്റും കരിപ്പൂർ എവർഷൈൻ ലൈബ്രറിയും സംയുക്തമായി ലൈഫ് ഫോർ ഊർജ്ജ സംരക്ഷൺ എന്ന പേരിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ നടത്തി. വ്യാഴാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ലൈബ്രറി സെക്രട്ടറി അബ്ദു സലാം അധ്യക്ഷനായി. മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി സംസാരിച്ചു.ഇഎംസി റിസോഴ്സ് പേഴ്സൺ സി.പി ഹംസത്ത് “ജീവിതശൈലിയും ഊർജ്ജ സംരക്ഷണവും ‘ എന്ന വിഷയം അവതരിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അർഷദ് ചൊക്ലി സ്വാഗതവും മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു. .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ )….”സെമിനാർ പ്രിൻസിപ്പൽ പ്രൊഫ. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു