തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിങ്ങ് ബൂത്തിലെത്തിക്കണം: യു.ടി.ഇ.എഫ്

തീരുർ :തെരഞ്ഞെടുപ്പ് സാമഗ്രികൾ അതാത് പോളിങ്ങ് ബൂത്തിലെത്തി ലെത്തിക്കുന്നതിനും തിരികെ ബൂത്തിൽ നിന്ന് ശേഖരിക്കുന്നതിനുമുള്ള സാഹചര്യം അധികൃതർ ഉണ്ടാക്കണമെന്ന് തിരൂർ നിയോജക മണ്ഡലംയുണൈറ്റഡ് ടീച്ചേർസ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) തിരൂർ മണ്ഡലം സമിതി ആവശ്യപെട്ടു.വനിതാ ജീവനക്കാരുൾപെടെ ഉള്ളവർക്ക് പോളിങ്ങ് ബുത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും അഭിപ്രായപെട്ടു. അഡ്വ : പത്മകുമാർ ഉദ്ഘാടനം ചെയ്തു.മനോജ് ജോസ് അധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട് പദ്ധതികൾ അവതരിപ്പിച്ചു.എ.ഗോപാലകൃഷ്ണൻ,എ.പി. സുരേഷ് കുമാർ, വി.എ. ഗഫൂർ, സുരേഷ് തിരുവത്ര , ഇ.പി.എ.ലത്തീഫ്, കെ.എം. ഹനീഫ,കെ.പി. നസീബ് , റഫീഖ് പാലത്തിങ്ങൽ, പി. സജയ് , ഡോ: എ.സി. പ്രവീൺ , പി. ഷാഫി,കെ. റഫീഖ്, ടി.നിസാർ, എ.കെ. റഫീഖ്എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : തിരൂർ നിയോജക മണ്ഡലം യു.ടി.ഇ.എഫ് കൺവെൻഷൻ അഡ്വ: പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.