എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികൾ സംഘപ്പിച്ചു.

മലപ്പുറം: മലപ്പുത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി നിരവധി ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും സ്ഥാനാർഥി വി വസീഫിന് കഴിഞ്ഞു. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി വസീഫിന്റ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് വള്ളിക്കുന്ന്, വേങ്ങര, മങ്കട എന്നീ മണ്ഡലങ്ങളിലൂടെയായിരുന്നു. മൂന്ന് മണ്ഡലങ്ങളിലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് റാലികൾ നടന്നു. രാവിലെ 10 ന് വള്ളിക്കുന്ന്, ഉച്ചയ്ക്ക് 3ന് ശേഷം വേങ്ങര, 4 മണിക്ക് മങ്കട എന്നിങ്ങനെയാണ് പരിപാടികൾ നടന്നത്.

Comments are closed.