2,000 രൂപ നോട്ടുകള്‍ കൈയിലുണ്ടോ…!? മാറ്റിയെടുക്കാന്‍ ബാങ്കിലേക്ക് പോകും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ അറിയിച്ചുകഴിഞ്ഞു. ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ സെപ്തംബര്‍ 30നോ അതിന് മുന്‍പോ ആയി ബാങ്കുകളില്‍ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പെട്ടെന്ന് ഇത്തരമൊരു അറിയിപ്പ് വരുമ്പോള്‍ നിരവധി സംശയങ്ങള്‍ ജനങ്ങളുടെ മനസിലുണ്ടാകുക സ്വാഭാവികമാണ്. കൈവശം 2000 രൂപ നോട്ടുകള്‍ ഉണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി പരിശോധിക്കാം.2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും അക്കൗണ്ടിലേക്ക് മാറ്റുന്നതിനും നിങ്ങളുടെ തൊട്ടടുത്തുള്ള ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാനാണ് ആര്‍ബിഐ നിര്‍ദേശം. കൂടാതെ 19 ആര്‍ബിഐ റീജണല്‍ ഓഫിസുകളിലും സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.നോട്ട് പിന്‍വലിക്കുന്നതിനുള്ള നടപടികളുടെ ക്രമീകരണങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് അല്‍പം സമയം ആവശ്യമാണ്. അതിനാല്‍ മെയ് 23 മുതല്‍ക്കാണ് നിങ്ങള്‍ക്ക് നോട്ടുകളുമായി ബാങ്കുകളെ സമീപിക്കാന്‍ സാധിക്കുക.എത്ര നോട്ടുകള്‍ വരെ നിക്ഷേപിക്കാമെന്നും മാറാവുന്ന നോട്ടുകള്‍ക്ക് പരിധിയുണ്ടോ എന്നതുമാണ് ഉണ്ടാകാനിടയുള്ള അടുത്ത സംശയം. നിലവിലെ കെവൈസി മാനദണ്ഡങ്ങള്‍ക്കും റെഗുലേറ്ററി നിയമങ്ങള്‍ക്കും അനുസൃതമായ ഡെപ്പോസിറ്റ്, ട്രാന്‍സാക്ഷന്‍ പരിധികള്‍ തന്നെയാണ് ഈ ദിവസങ്ങളിലും ബാധകമാകുക. ഒരേ സമയം 20,000 രൂപ അതായത് 2000 രൂപയുടെ പത്ത് നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് ബാങ്കിലൂടെ മാറാന്‍ സാധിക്കുക.ഒരു ബാങ്കില്‍ ചെന്ന് ഈ ദിവസങ്ങളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് നിങ്ങള്‍ ആ ബാങ്കിന്റെ ഉപഭോക്താവ് ആകണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ക്ക് ഒരേസമയം ഏത് ബാങ്കില്‍ നിന്നും ഇരുപത് 2000 രൂപാ നോട്ടുകള്‍ വരെ മാറാം. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍, മുതലായവരുടെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ബാങ്കില്‍ ക്രമീകരണങ്ങളുമുണ്ടാകും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇