എസ് എസ് എൽ സി വിജയം അഭിമാനകരം; മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ ഉറപ്പാക്കണം :എസ് എസ് എഫ്

ഉന്നത വിജയം കൈവരിച്ച മലബാർ ജില്ലകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ ഉറപ്പാക്കണമെന്ന് എസ് എസ് എഫ് ജില്ലാ അനലൈസ ആവശ്യപ്പെട്ടു.പ്രസ്തുത വിഷയം സർക്കാർ ഗൗരവ്വപൂർവ്വം ഗൗനിക്കണമെന്നും അനലൈസ ആവശ്യപ്പെട്ടു. മലബാറിന് ആവശ്യമായ സീറ്റുകൾ ശാശ്വതമായി ലഭ്യമാക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ സർക്കാർ കൈകൊള്ളണമെന്നും അഭിപ്രായപ്പെട്ടു. വിജയികൾക്ക് ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.ജില്ലാ അനലൈസ കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമറുൽ ഫാറൂഖ്‌ കാസർഗോഡ്കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ തെന്നല, വി സിറാജുദ്ധീൻ, ജഹ്ഫർ ഷാമിൽ ഇർഫാനി, അഷ്‌റഫ്‌ സഖാഫി, സംസാരിച്ചു. ജില്ല അനലൈസയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നു. കഴിഞ്ഞ ആറുമാസ പദ്ധതി പ്രവർത്തനങ്ങൾ അനലൈസ വിലയിരുത്തി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.പടം: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല അനലൈസ-50 കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.