ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥിനി മരിച്ചു

*___*തേഞ്ഞിപ്പലം*▪️ ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ എരുവെട്ടി കതിരൂർ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിലിൽ ഇബ്രാഹിമിൻ്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്.ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9.30ന് യൂണിവേഴ്‌സിറ്റിയിലെ എവറസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ കൂട്ടുകാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി ഹെൽത്ത് സെൻ്ററിലും ചേളാരി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇