ആതുരസേവന രംഗത്തെ പ്രതിഭകളെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കാനഡയിലെ ആതുരസേവന രംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തിത്വങ്ങളെയും സംഘടനകളെയും ആദരിക്കാനുള്ള ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓൺടാരിയോ ഹീറോസുമായി സഹകരിച്ച് ഏഴ് വിഭാഗങ്ങളിൽ നിന്നാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. ഡോ. എസ്. എസ്. ലാൽ നേതൃത്വം നൽകിയ ഏഴംഗ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് ഡോ. സലിം യൂസഫ് അർഹനായി. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച യൂസഫ് ലോകത്തിൽ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധരിൽ ഒരാളാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പൊതുജനാരോഗ്യരംഗത്തെ സേവനങ്ങൾക്ക് ബൽദേവ് മുത്ത (പഞ്ചാബ് കമ്മ്യൂണിറ്റി ഹെൽത്ത് സ്ഥാപകൻ), നഴ്സിംഗ് രംഗത്തെ മികവിന് സൂസമ്മ ഡീൻ കണ്ണമ്പുഴ എന്നിവരും സമഗ്രസംഭവാനകൾക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾക്ക് അർഹരായി. നിജിൽ ഹാരൂൺ ആണ് മികച്ച ഡോക്ടർ. റൂമറ്റോളജി രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ഡോക്ടറാണ് നിജിൽ. ആതുരസേവന രംഗത്തെ മികച്ച നേതൃത്വത്തിന് എകെഎംജി കാനഡ പ്രസിഡന്റ് കൃഷ്ണകുമാർ നായർ, റേച്ചൽ മാത്യു എന്നിവർ ലീഡർഷിപ്പ് അവാർഡിന് അർഹരായി. കെനീഷ അറോറ ആണ് യൂത്ത് ഐക്കൺ. ബിന്ദു തോമസ് മേക്കുന്നേൽ ആണ് മികച്ച നഴ്സ്. ക്രിസ്റ്റിൻ ജോൺ കൊവിഡ് വാരിയർ പുരസ്കാരത്തിന് അർഹയായി.സമന്വയ കൾച്ചറൽ ഫെഡറേഷൻ ഹെൽത്ത് കെയർ ഹീറോസ് അവാർഡിന് അർഹമായി. നഴ്സിംഗ് മികവിന് മഹേഷ് മോഹൻ, കൊവിഡ് വാരിയർ വിഭാഗത്തിൽ തണൽ കാനഡ, ഹെൽത്ത് കെയർ ഹീറോസ് വിഭാഗത്തിൽ ഡെന്നിസ് ജോൺ എന്നിവർക്ക് സ്പെഷ്യൽ ജൂറി അവാർഡുകൾ സമ്മാനിക്കും.