പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

നാലു പതിറ്റാണ്ടിലധികമായി മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിച്ചുവരുന്ന തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആദ്യ ഗ്ലോബൽ അലൂമിനി മീറ്റ് മെയ് 20 ശനിയാഴ്ച യുഎഇയിലെ അജ്മാനിൽ വച്ച് നടന്നു. ടി എം ജി കോളേജ് ഗ്ലോബൽ അലൂമിനി മീറ്റിന്റെ ഉദ്ഘാടനം കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീ വി പി ബാബു നിർവഹിച്ചു. ഗ്ലോബൽ അലൂമിനി കൺവീനർ മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ അലൂമിനി ചെയർമാൻ സക്കീർ ഹുസൈൻ അധ്യക്ഷൻ വഹിച്ചു. തുഞ്ചൻ കോളേജ് മുൻ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ദുല്ലക്കോയ തങ്ങൾ ആശംസകൾ നേർന്നു. വി പി ബാബു സാറിന് ഓർഗനൈസിങ് സെക്രട്ടറി അനീഷ് ബാബു ഉപഹാരം സമർപ്പിച്ചു. ഡോക്ടർ അബ്ദുല്ലക്കോയ തങ്ങൾക്ക് ജോയിന്റ് കൺവീനർ ഷാഫി ആർ കെയും ഉപഹാരം നൽകി. എക്സിക്യൂട്ടീവ് മെമ്പർ ഷാഹിദ് ബിൻ മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ബീറ്റ്സ് ഓഫ് ഗൾഫ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും അരങ്ങേറി. വിവിധ എമിറേറ്റുകളിൽ നിന്നായി നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത ടി എം ജി കോളേജ് ഗ്ലോബൽ അലൂമിനി മീറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ കക്കോട്ട്, സലീൽ ബാബു,ബഷീർ ഹാജി,ജാബിർ നവാസ്,സന്ദീപ്,അൻവർ വാക്കാട് തുടങ്ങിയവർ നിയന്ത്രിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇