മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ ട്രോമാ കെയർ സ്റ്റേഷൻ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങൾ കൈമാറി

തിരൂരങ്ങാടി:* മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങൾ കൈമാറി.തിരുരങ്ങാടി പോലിസ് സ്റ്റേഷൻ പരിസരത്ത് നടന്ന ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങിൽ ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തിൽ തിരുരങ്ങാടി പോലിസ് SHO ശ്രീനിവാസൻ തിരുരങ്ങാടി ട്രോമ കെയർ യൂണിറ്റ് ഭാരവാഹികൾക്ക് ഉപകരണങ്ങൾ കൈമാറി.ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് ഭാരവാഹികളായ CH ഇസ്മായിൽ, സിദ്ധീഖ് പനക്കൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റ് പ്രതിനിധികളായ നൗഷാദ് സിറ്റി പാർക്ക്‌, സൈനു ഉള്ളാട്ട് ട്രോമാ കെയർ തിരൂരങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് സദഖത്തുള്ള ബാബു എന്നിവർ സംസാരിച്ചു .ട്രോമാ കെയർ ഭാരവാഹികളായ റാഫി കുന്നുംപുറം,റഫീഖ് വള്ളിയേങ്ങൽ, അസൈനാർ തിരൂരങ്ങാടി, റംസിയ,തുടങ്ങിയവരും മർച്ചൻ്റ അസോസിയേഷൻ പ്രതിനിധികളായ അയൂബ് ഒള്ളക്കൻ,ഹനീഫ പനക്കൽ ,എകെസി ഹരിദാസ്,സിദ്ധീഖ് സഫ,ഫക്രുദ്ദീൻ മുഹബ്ബത്ത്,സന്തോഷ് റാസി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇