കൊളക്കാട്ട് പാടത്ത് കൃഷി ഇറക്കാൻ വെള്ളമില്ല മന്ത്രി എം ബി രാജേഷ് കൃഷി വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരൂങ്ങാടി കൃഷി ഓഫീസറും കർഷകരും [ ബുധൻ ] കൊളക്കാട്ട് പാടം സന്ദർശനം നടത്തി റിപ്പോർട്ട് നൽകും. തിരൂരങ്ങാടി : ജലസേചന സൗകര്യമില്ലാത്തതിനാൽ കൃഷിയില്ലാതെ ചുള്ളിപ്പാറ-ചെറുമുക്ക് കൊളക്കാട്ട് പാടത്ത് തരിശിട്ടിരിക്കുന്നത് നൂറേക്കറോളം ഭൂമി. സ്വന്തം ചെലവിൽ റിസ്കെടുത്ത് 28 ഏക്കറിൽ ഇവിടെ കൃഷിയിറക്കിയ കർഷകർ കടുത്ത വേനലിൽ വെള്ളമെത്തിക്കാനാവാതെ ഉഴറുകയാണ്. ജലസേചന സംവിധാനമൊരുക്കി പാടശേഖരം പൂർണ്ണമായും കൃഷിക്കുപയുക്തമാക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും അധികാരകൾ കേട്ട ഭാവമില്ല.ഇവ ശ്രദ്ധയിൽ പെട്ട ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ മെയ് അഞ്ചാം തിയതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് .കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ നിവേദനം നൽകിയിരുന്നു.നിവേദനം ശ്രദ്ധയിൽ പെട്ട തദ്ദേശസ്വയംഭരണ മന്ത്രിഎം ബി രാജേഷ് തിരുരങ്ങാടി നഗരസഭയിലേക്ക് റിപ്പോർട് ആവശ്യപെട്ടിട്ടുണ്ട് .തുടർന്ന് നഗരസഭ തിരുരങ്ങാടി കൃഷി ഓഫിസർ പി എസ് ആരുണിയോട് സ്ഥലം പരിശോധന നടത്താൻ ആവശ്യപെട്ടിട്ടുണ്ട് .അതിനെ തുടർന്ന് ബുധനാഴ്ച പരിശോധന നടത്തുമെന്ന് കൃഷി ഓഫിസർ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചു .നന്നമ്പ്ര പഞ്ചായത്തിനെയും തിരൂരങ്ങാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന ചുള്ളിപ്പാറ-ചെറുമുക്ക് കൊളക്കാട്ട് പാടത്താണ് ഏക്കറു കണക്കിന് ഭൂമി 20 വർഷത്തോളമായി തരിശിട്ടിരിക്കുന്നത്. കഴിഞ്ഞ ആറു വർഷക്കാലമായി രണ്ടു കർഷകർ ചേർന്ന് ഇവിടെ 28 ഏക്കറിൽ നെൽക്കൃഷിയിറക്കിയിരുന്നു. കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തോളം കൈയിൽ നിന്ന് മുടക്കി ജലസേചനത്തിനായി ചെറുമുക്ക് സ്വദേശികളായ ഈ പി അഷ്റഫും .കെ ഹംസയും ചേർന്ന് ചെറിയ കുളം നിർമ്മിച്ചു. ഇവിടെ നിന്ന് എട്ടേക്കറിലേക്ക് വെള്ളം കിട്ടും. ബാക്കി ചുള്ളിപ്പാറ ഭാഗത്തെ രണ്ടു കുഴികളിൽ നിന്നായാണ് സംഘടിപ്പിക്കുന്നത്. നെല്ല് കതിരിടുന്ന സമയത്ത് കുഴിയിൽ വെള്ളം കുറയാറുണ്ട്.നിര വധി കർഷകർ ഈ ഭാഗത്ത് ഉണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനാൽ വളരെ ഏറെ പ്രയാസത്തിലാണ് ഇവിടെത്തുകാർ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇