*എഐ ക്യാമറ: 20 മുതൽ പിഴ;. ടൂ വീലറിലെ മൂന്നാമൻ 12 വയസിൽ താഴെയാണെങ്കിൽ ഇളവ്*

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ എഐ ക്യാമറാ പദ്ധതി അനുസരിച്ച് റോഡിലെ ഗതാഗതനിയമലംഘനത്തിന് പിഴ ഈടാക്കുന്നത് മെയ് 20 മുതൽ ആയിരിക്കും. മനോരമ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഈ മാസം 20 മുതൽ പിഴ ഈടാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്. ബോധവൽക്കരണത്തിന്‍റെ ഭാഗമായി മെയ് 19 വരെ പിഴ ഈടാക്കില്ല.അതേസമയം ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴ ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ മെയ് 10ന് ഉന്നതതലയോഗം ചേരും. പിഴയിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനും ആലോചിച്ചിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]