മൂന്നിയൂരില്‍ 36 എസ്.സി കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം കട്ടില്‍ നല്‍കി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കട്ടില്‍ വിതരണം പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നേരത്തെ അപേക്ഷിക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും യോഗ്യതയുമുള്ള 36 പേര്‍ക്ക് കട്ടില്‍ വിതരണം നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, സി.രാജന്‍, സഹീറ കൈതകത്ത്, ജംഷീന പൂവ്വാട്ടില്‍, പത്തൂര്‍ റംല, സാജിത ടീച്ചര്‍, രമണി അത്തേക്കാട്ടില്‍, സല്‍മ നിയാസ് എന്നിവര്‍ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇