നൂതന ആശയങ്ങളുമായി മൂന്നിയൂരില്‍ ബജറ്റ് അവതരണം

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ 42.54 കോടി വരവും 33.56 കോടി ചിലവും 8.98 കോടി മിച്ചവും പ്രതീക്ഷിക്കുന്ന കരട് ബജറ്റ് അവതരണം വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു. പാര്‍പ്പിടം 4 കോടി, കൃഷി 1.5 കോടി, ആസ്ഥി വികസനം 2.5 കോടി, ആരോഗ്യം 1.5 കോടി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം 1.5 കോടി, സാഭൂഹ്യക്ഷേമം 1 കോടി, വിദ്യാഭ്യാസം 50 ലക്ഷം എന്നിങ്ങനെ വിഭാവനം ചെയ്തു. നൂതന പദ്ധതികളായ മൊബൈല്‍ ഡിസ്പന്‍സറി, സംടൈം അറ്റ് എയര്‍, ഫുട്ബോള്‍ ഗ്രാമം, കായിക സാക്ഷരത എന്നിവ നടപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, പി.വി വാഹിദ്, സെക്രട്ടറി കെ.ഉണ്ണി, അക്കൗണ്ടന്റ് എം.ജോതിഷ്മതി എന്നിവര്‍ സംസാരിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇