റഹീമിനായി 34 കോടി സമാഹരണം: നിർണായക പങ്കുമായി മലപ്പുറത്തെ മൂവർ സംഘം.

മലപ്പുറം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ വളരെ എളുപ്പത്തിലും സുതാര്യമായുംപിരിച്ചെടുക്കാൻ നിർണായക പങ്ക് വഹിച്ചത് മലപ്പുറത്തെ മൂവർ സംഘം . ഫണ്ട് പിരിവിനായുള്ള മൊബൈൽആപ്ലിക്കേഷൻ നിർമിച്ചത് മലപ്പുറത്തെ ഈ മൂന്നുപേരുടെപ്രയത്നത്താലായിരുന്നു. കോട്ടക്കൽ ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി അശ്ഹർ, കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിംഎന്നിവരാണിവർ. സ്പൈൻ കോഡ്സ്’ എന്നമലപ്പുറത്തെ ഇവരുടെ സോഫ്റ്റ് വെയർ കമ്പനിയിലാണ് ഈ ആപ്പ് നിർമിച്ചത്. 2017-ൽ തുടങ്ങിയ കമ്പനി നിരവധി ആപ്പുകളാണ് ഇതിനോടകം വിവിധ ആവശ്യങ്ങൾക്കായിനിർമിച്ചുനൽകിയത്. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിർമാണത്തിന് പണം സ്വരൂപിക്കാൻ വേണ്ടിയും യൂത്ത് കോൺഗ്രസിന് ദേശീയതലത്തിൽഫണ്ട് സമാഹരിക്കുന്നതിനുവേണ്ടിയുമൊക്കെ ആപ്പ് നിർമിച്ചതും ഇവരായിരുന്നു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇