പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.

പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ  ആവിഷ്കാരത്തിലൂടെ ജനമനസ്സുകളിൽ പതിഞ്ഞു നിന്നു.
ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി.
പൂജപ്പുര രവിയുടെ വിയോഗം  വിയോഗം കലാ – സാംസ്കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.