ഖുർആൻ പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.തിരൂർ: റമളാനിലേക്ക് റയ്യാനിലേക്ക് കാമ്പയിൻ്റെ ഭാഗമായി ഐ എസ് എം തിരൂർ മണ്ഡലം കമ്മറ്റി ഖുർആൻ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. ആബിദ് മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി,ഹുസൈൻ കുറ്റൂർ, ഇഖ്ബാൽ വെട്ടം, ഷംസുദ്ധീൻ അല്ലൂർ, സഹീർ വെട്ടം, ആയിഷാബി പച്ചാട്ടിരി, സൈനബ കുറ്റൂർ,പി. നിബ്രാസുൽ ഹഖ്, മുഫീദ് തിരൂർ, കെ. നാജിയ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:ഐ എസ് എം തിരൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരി മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.